Friday, April 15, 2011

"ഫ്രൈഡേ"...സില്‍സിലയുടെ അമേരിക്കന്‍ പതിപ്പോ?

ലോകത്ത് ഏറ്റവും അധികം ജനപ്രീതിയുള്ള വീഡിയോ ഷയറിംഗ് സൈറ്റാണ് ഗൂഗിളിന്റെ യുട്യുബ്. യുട്യുബില്‍ വീഡിയോ അപ്പ്‌ലോഡ് ചെയ്യ്തു (കു) പ്രശസ്തരായ പലരെയും നമ്മുക്കറിയാം.യുട്യുബില്‍ ഒരു വീഡിയോ ഹിറ്റായാല്‍..അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലോക പ്രശസ്തരാവും .അതുകൊണ്ടുതന്നെ  പല വീഡിയോ ആല്‍ബങ്ങളും നിര്‍മാതാക്കള്‍ തന്നെ  യുട്യുബില്‍ അപ്പ്‌ലോഡ് ചെയ്യാറുണ്ട് ! എട്ടുനിലയില്‍ പൊട്ടിയ ആല്‍ബങ്ങള്‍ പലതും "യുട്യുബ് സെന്‍സേഷന്‍ "  എന്ന ലേബലില്‍ ഹിറ്റാവാറുണ്ട്.'സില്‍സില'പോലുള്ള  യാതൊരു കാലാമുല്യവും അവകാശപ്പെടാനില്ലാത്ത ചവറുകള്‍ പോലും ഹിറ്റ്‌ലിസ്റ്റില്‍ ഇടംകിട്ടുന്നത് യുട്യബിലുടെയാണ്. ഇപ്പോഴിതാ...അമേരിക്കയില്‍ നിന്നും ഒരു ഒരു വീഡിയോ റെക്കോര്‍ഡ്‌  തകത്ത് മുന്നേറുന്നു! ഏറ്റവും പുതിയ യുട്യുബ് സെന്‍സേഷന്‍ ഹിറ്റ്‌.അമേരിക്കയിലെ ഓറഞ്ചുകൌണ്ടി സ്വദേശിയായ പതിമുന്നുകാരി റെബേക്ക ബ്ലാക്ക്‌ പാടിയ "ഫ്രൈഡേ".
ലോകത്തിലെ ഏറ്റവും മോശപ്പെട്ട ഗായിക എന്ന പേര് റബേക്കക്ക് നേടികൊടുത്തു ഈ വീഡിയോ.കഴിഞ്ഞ ഫെബ്രുവരിയിലാണ് "ഫ്രൈഡേ" യുട്യുബില്‍ അപ്പ്‌ലോഡ് ചെയ്തത് !ഓരോ ദിവസവും ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കാണുന്നത്.ഡോണ്‍ലോഡിംഗ് വേറേ..... കാണുന്നവരില്‍ അധിക പേരും ഡിസ് ലൈക്‌ ചെയ്യുകയും നല്ല തെറി കമന്റുകള്‍ ഇടുകയും ചെയ്യുന്നു!.ഇത്രയൊക്കെയായിട്ടും വീഡിയോ റീമൂവ് ചെയ്യാന്‍ റബേക്ക  തയ്യാറല്ല! എന്നതാണ് രസം ! ഇപ്പോള്‍ തന്നെ ഒമ്പത് കോടി ജനങ്ങള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു !

0 comments:

Post a Comment

താങ്ക്യൂ!...BY
fahadpd
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Buy Printable Coupons